2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പനവൂരിലെ കിള്ളിയാറിന്റെ കൈവഴി മാലിന്യപൂരിതം

നെടുമങ്ങാട്: മാലിന്യം നിറഞ്ഞ് കിള്ളിയാറിന്റെ പനവൂരിലെ കൈവഴി.
പനവൂര്‍ ജങ്ഷനിലാണ് കിള്ളിയാറിലേക്കുള്ള കൈവഴി മാലിന്യം നിറഞ്ഞിരിക്കുന്നത്. കടകളില്‍ നിന്നുള്ളതും ഹോട്ടലുകളില്‍നിന്നും, മാര്‍ക്കറ്റില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ വ്യാപകമായി ഇവിടെ തള്ളിയിട്ടുണ്ട്.
വേനല്‍മഴ കൂടി എത്തിയതോടെ വെള്ളം ഒഴുകിപ്പോകാന്‍ പറ്റാതെ കെട്ടിക്കിടക്കുന്ന അവസ്ഥയില്‍ ആയിരുന്നു.
കിള്ളിയാറിന്റെ കൈവഴികളില്‍ പ്രധാനപ്പെട്ട കൈവഴിയാണിത്. മഴക്കാലമായാല്‍ കിള്ളിയാറിലേക്കുള്ള ഒഴുക്ക് തടസ്സപ്പെടുകയും മാലിന്യങ്ങള്‍ ഒഴുകി കിള്ളിയാറില്‍ എത്തുകയും ചെയ്യും. മാലിന്യങ്ങള്‍ നീക്കി എത്രയും പെട്ടെന്ന് കൈവഴി വൃത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.