2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പത്രവിതരണത്തിനിടെ യുവാവിനെ രണ്ടംഗസംഘം മര്‍ദിച്ചതായി പരാതി

കല്ലമ്പലം: പത്രവിതരണത്തിനിടെ യുവാവിനെ കാറിലെത്തിയ രണ്ടംഗസംഘം തടഞ്ഞു നിര്‍ത്തി മര്‍ദിച്ചതായി പരാതി.
പുല്ലൂര്‍മുക്ക് ഫിര്‍ദൗസില്‍ ഫിര്‍ദൗസിനാണ്  (20) മര്‍ദനമേറ്റത്. കഴിഞ്ഞ ദിവസം രാവിലെ ആറരയോടെ ഇരുചക്രവാഹനത്തില്‍ പത്രം വിതരണം നടത്തിവരുന്നതിനിടെ ഡീസന്റ്മു ക്ക് കശുവണ്ടി ഫാക്റ്ററിക്ക് സമീപത്തു വെച്ച്  കാറിലെത്തിയ രണ്ടംഗസംഘം കാര്‍ കുറുകെ നിര്‍ത്തി  ആക്രമിക്കുകയായിരുന്നുവെന്ന് കല്ലമ്പലം പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ദേഹമാസകലം മുറിവേറ്റ യുവാവ് സ്വകാര്യആശുപത്രിയില്‍ ചികിത്സ തേടി.  കോളജില്‍ വച്ചുണ്ടായ കശപിശയാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി യുവാവ് പറഞ്ഞു. കല്ലമ്പലം പൊലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.