
ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ ഏഴ് എം.എല്‍.എമാര്‍ രാജിവച്ചു. രാജിവച്ച എം.എല്‍.എമാര്‍ എ.ഐ.ഡി.എം.കെയില്‍ ചേരുമെന്നാണ് സൂചന.
വിജയകാന്തിന്റെ ഡി.എം.ഡി.കെയില്‍ നിന്നുള്ള എട്ടുപേരുള്‍പ്പെടെ പത്ത് വിമത എം.എല്‍.എമാരാണ് രാജിവച്ചത്. രാജി സ്പീക്കര്‍ പി.ധനപാല്‍ സ്വീകരിച്ചു.
ഇതോടെ നിയമസഭയില്‍ ഡി.എം.ഡി.കെയുടെ അംഗബലം 20 ആയി കുറയുകയും വിജയകാന്തിന് പ്രതിപക്ഷ നേതൃസ്ഥാനമുള്പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നഷ്ടമാവുകയും ചെയ്തു.
അതിനിടെ തമിഴ്നാട് നിയമസഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിനുവേണ്ട 24 അംഗബലം ഒരു കക്ഷിക്കും ഇല്ലാത്തിനാല്‍ അതനുവദിക്കാന്‍ കഴിയില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.