2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

പതിവ് തെറ്റിക്കാതെ ആദ്യ ക്യൂവില്‍ ചെന്നിത്തല

മാന്നാര്‍: പതിവ് തെറ്റിക്കാതെ അഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയും കുടുംബവും രാവിലെ തന്നെ വോട്ട് ചെയ്യുവാനെത്തി. ചെന്നിത്തല-തൃപ്പെരുന്തറ ഗവ.യുപിസ്‌കൂളിലാണ് രാവിലെ ഏഴിന് തന്നെ വോട്ട് രേഖപ്പെടുത്തുവാന്‍ എത്തിയത്.
ഭാര്യയും മക്കളുമൊന്നിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് ഹരിപ്പാടിന് പോയത്. അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരെയുള്ള വിധിയെഴുത്താകും ഉണ്ടാകുന്നതെന്നും യു.ഡി.എഫിന് ഭരിക്കുവാനുള്ള ഭൂരിപക്ഷം ഉണ്ടാകുമെന്നും മാധ്യമപ്രവര്‍ത്തകരോട് രമേശ് ചെന്നിത്തല പറഞ്ഞു.
 കെ.പി.സി.സി സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ ലത്തീഫ് മാന്നാര്‍ നായര്‍സമാജം സ്‌കൂളിലും കേരളാകോണ്‍ഗ്രസ്(എം) ജില്ലാ പ്രസിഡന്റ് ജേക്കബ് തോമസ് അരികുപുറം മണലില്‍ എല്‍.പി സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി.ാേ


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.