
സംസ്ഥാന പട്ടികജാതി പട്ടിക ഗോത്ര വര്‍ഗ കമ്മീഷന് നിലവിലുള്ള പരാതികള്‍ തീര്‍പ്പാക്കാന്‍ തിരുവനന്തപുരം ജില്ലയില്‍ പരാതി പരിഹാര അദാലത്തുകള്‍ നടത്തും. നവംബര്‍ 23, 24, 25 തീയതികളില്‍ തൈക്കാട് പി.ഡബ്യൂ.ഡി റെസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലാണ് അദാലത്തുകള്‍. കമ്മീഷന് ചെയര്മാന് ജസ്റ്റിസ് (റിട്ട.) ഡോ. പി. എന്‍ വിജയകുമാര്‍, മെമ്പര്‍മാരായ എഴുകോണ്‍ നാരായണന് , അഡ്വ. കെ.കെ മനോജ്, രജിസ്ട്രാര്‍ എം.മോഹനന്, അസിസ്റ്റന്റ് രജിസ്ട്രാര്‍ ഷീജ. കെ എന്നിവര്‍ നേതൃത്വം നല്‍കും. പട്ടികജാതി പട്ടികഗോത്രവര്ഗക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതും വിചാരണയില്‍ ഇരിക്കുന്നതുമായ കേസുകളില്‍ പരാതിക്കാരെയും ഉദ്യോഗസ്ഥരെയും നേരില്‍ കേട്ട് പരാതികള്‍ തീര്‍പ്പാക്കും. വിവിധ വകുപ്പകളിലെ ഉദ്ധ്യോഗസ്ഥര്‍ സംബന്ധിക്കും.
എന്‍.ടി.എസ്/എന്‍.എം.എം.എസ് പരീക്ഷ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
നവംബര്‍ അഞ്ചിന് നടന്ന സംസ്ഥാനതല നാഷണല്‍ ടാലന്റ് സെര്‍ച്ച് (എന്‍.ടി.എസ്) പരീക്ഷയുടെയും, നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്കോളര്‍ഷിപ്പ് (എന്‍.എം.എം.എസ്) പരീക്ഷയുടെയും ഉത്തര സൂചിക എസ്.സി.ഇ.ആര്.ടി വെബ്സൈറ്റില്‍ (www.scert.kerala.gov.in) ലഭ്യമാണ്.