2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് സൗജന്യ കംപ്യൂട്ടര്‍ പരിശീലനം

കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ കീഴില്‍ തിരുവനന്തപുരത്തു തൈക്കാട് പ്രവര്‍ത്തിക്കുന്ന കോച്ചിങ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി, എസ്.ടി, പട്ടികജാതി, പട്ടികവര്‍ഗക്കാരായ യുവതീ യുവാക്കള്‍ക്കായി ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ ഒ ലെവല്‍ ഹാര്‍ഡ്‌വെയര്‍ മെയിന്റനന്‍സ് കോഴ്‌സ് നടത്തുന്നു.
30 വയസിനു താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. 12ാം ക്ലാസോ അതിനു മുകളിലോ, അല്ലെങ്കില്‍ പത്താം ക്ലാസും ഐ.ടി.ഐയും (ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, കംപ്യൂട്ടര്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍) പാസായവരും വാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തില്‍ കവിയാത്തവരുമായവര്‍ക്കു കോഴ്‌സില്‍ ചേരാം.
സൗജന്യ കോഴ്‌സിനു പ്രതിമാസം 500 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. താല്‍പര്യമുള്ളവര്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, ഐ.ടി.ഐ, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം തൈക്കാടുള്ള ഓഫിസില്‍ എത്തണം. ഫോണ്‍ 0471 2332113.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.