2021 March 01 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പട്ടികജാതിക്കാര്‍ക്ക് തൊഴില്‍വായ്പ

കേരളാ സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ലഘു വ്യവസായ യോജന പദ്ധതിക്കു കീഴില്‍ മൂന്നു ലക്ഷം രൂപ പദ്ധതി തുകയുള്ള വായ്പ അനുവദിക്കുന്നതിന് പട്ടികജാതിയില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകരുടെ പ്രായം 18നും 50നും മധ്യേ ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപയിലും നഗരപ്രദേശങ്ങളില്‍ 1,20,000 രൂപയിലും കവിയാന്‍ പാടില്ല. പദ്ധതി പ്രകാരം (കൃഷിഭൂമി വാങ്ങല്‍, മോട്ടോര്‍ വാഹനം വാങ്ങല്‍ ഒഴികെ) തൊഴില്‍ സംരംഭങ്ങളില്‍ ഗുണഭോക്താവിന് ഏര്‍പ്പെടാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ, വസ്തു ജാമ്യം ഹാജരാക്കണം.

കോര്‍പറേഷനില്‍നിന്നു മുന്‍പ് ഏതെങ്കിലും സ്വയം തൊഴില്‍ വായ്പ ലഭിച്ചവര്‍ (മൈക്രോ ക്രെഡിറ്റ് ലോണ്‍, മഹിളാ സമൃദ്ധി യോജന ഒഴികെ) വീണ്ടും അപേക്ഷിക്കരുത്. വായ്പാ തുക ആറ് ശതമാനം പലിശ നിരക്കില്‍ അഞ്ചു വര്‍ഷംകൊണ്ടു തിരിച്ചടയ്ക്കണം. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും കോര്‍പറേഷന്‍ ജില്ലാ ഓഫിസുകളുമായി ബന്ധപ്പെടണം.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.