
മാതാവില്‍ നിന്ന് പരിലാളനയും പിതാവില്‍ നിന്ന് വാത്സല്യവുമാണ് ഏതൊരു മക്കളും കൊതിക്കുന്നത്. അരുതായ്മകളെ മനക്കണ്ണില്‍ കണ്ട് മുന്‍പേ പായേണ്ട മാതാപിതാക്കള്‍ ചൂഷണോപാധിയായി മക്കളെ കാണുന്ന സംഭവങ്ങള്‍ ദിനംപ്രതി വര്‍ധിക്കുബോള്‍ സുപ്രഭാതം പ്രസിദ്ധീകരിച്ച തുടര്‍ലേഖനം അവസരോചിതമായി. സ്വന്തം പിതാവിനെ ഭയന്ന് മുറിയുടെ വാതിലുകള്‍ തുറന്നിടാറില്ലന്ന മക്കളുടെ വെളിപ്പെടുത്തലുകള്‍ സുരക്ഷിത കാലത്തിന്റെ വാതിലുകള്‍ അടുഞ്ഞു പോയോ എന്ന ചോദ്യത്തിന് ആക്കം കൂട്ടുന്നു. സരളമായ ഭാഷയില്‍ വസ്തുതകള്‍ സഹിതം പരമ്പര സമര്‍പ്പിച്ച ലേഖകനും സുപ്രഭാതത്തിനും അഭിനന്ദനങ്ങള്‍.
സൈതുമുഹമ്മദ് ചങ്ങരംകുളം