
തൃക്കരിപ്പൂര്‍: പടന്ന ഗവ. യു.പി സ്കൂളില്‍ ‘സ്നേഹപൂര്‍വം സുപ്രഭാതം’ പദ്ധതിക്ക് തുടക്കമായി. സ്കൂളില്‍ നടന്ന ചടങ്ങില്‍ ഒരു വര്‍ഷത്തേക്കു പത്രം സ്പോണ്സര് ചെയ്ത പി.വി അബ്ദുല്‍ മജീദ് ഹാജി കാലിക്കടവ് സ്കൂള്‍ ലീഡര്‍ക്കു പത്രം കൈമാറി പദ്ധതിക്കു തുടക്കം കുറിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗവും സ്കൂള്‍ പി.ടി.എ പ്രസിഡന്റുമായ യു.കെ മുഷ്താഖ് അധ്യക്ഷനായി. പ്രധാനധ്യാപകന് ടി.വി രാജന്, സ്റ്റാഫ് സെക്രട്ടറി ബാബു, പി.പി നാസര്‍, വി.കെ അബ്ദുല്ല, സഈദ് ദാരിമി, എന്‍.ബി യാസീന്‍, ടി.കെ അബ്ദുറഹീം, എം.എം സാഹിര്‍, എം.സി അബ്ദുല്ല, മുനീര്‍ അസ്ഹരി സംബന്ധിച്ചു.