2021 January 24 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പഞ്ചായത്ത് അടപ്പിച്ച കെട്ടിടം തുറന്നു; അധികൃതരെത്തി വീണ്ടും പൂട്ടിച്ചു

നാദാപുരം: പരിസര മലിനീകരണത്തിന്റെ പേരില്‍ പഞ്ചായത്ത് അടച്ചുപൂട്ടല്‍ നോട്ടിസ് നല്‍കിയ കെട്ടിടം ഉടമ തുറന്നു. ഇതേതുടര്‍ന്ന്, സ്ഥലത്തെത്തിയ പഞ്ചായത്തധികൃതര്‍ വീണ്ടും അടച്ചുപൂട്ടല്‍ നോട്ടിസ് നല്‍കി കെട്ടിടം പൂട്ടിച്ചു.
കല്ലാച്ചി ടാക്‌സി സ്റ്റാന്‍ഡിനു സമീപത്തെ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടമാണു പഞ്ചായത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനു കഴിഞ്ഞ ദിവസം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അടങ്ങുന്ന സംഘം നോട്ടിസ് നല്‍കി പൂട്ടാന്‍ ഉത്തരവു നല്‍കിയത്. ഇവിടെ വാടകയ്ക്കു താമസിക്കുന്നവര്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നതു രൂക്ഷമായതോടെയാണ് പഞ്ചായത്ത് നടപടിയെടുത്തത്. എന്നാല്‍ കെട്ടിടത്തോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കോഴി സ്റ്റാളിലേക്ക് ഇന്നലെ കോഴിയുമായി ലോഡ് എത്തിയതോടെ തൊഴിലാളികള്‍ കട തുറക്കുകയായിരുന്നു.
സംഭവ സ്ഥലത്തു സംഘര്‍ഷം രൂപപ്പെട്ടതോടെ പൊലിസും സ്ഥലത്തെത്തിയിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.