2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പഞ്ചായത്തംഗത്തെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍

മാന്നാര്‍: കനാല്‍ വെള്ളത്തെചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ പഞ്ചായത്തംഗത്തെ വെട്ടി പരുക്കേല്‍പ്പിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രധാനപ്രതി പിടിയില്‍. വെളിയനാട് കുമരംങ്കേരി പുത്തൂര്‍പള്ളി വീട്ടില്‍ ഷിന്റോ ബാബുവിനെ (35) ആണ് പൊലിസ് അറസ്റ്റ് ചെയ്തത്.
സി.ഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ചൊവ്വാഴ്ച രാത്രിയില്‍ പാലക്കാട് ഒഴിഞ്ഞാംപാറയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. മാര്‍ച്ച് 17ന് ചെന്നിത്തല ഇരമത്തൂര്‍ ഭാഗത്ത് കൃഷിക്കാവശ്യമായ പി.ഐ.പി കനാലില്‍ നിന്നുളള ജലം ഒരു ഭാഗത്തേക്ക് പോകാതെ അടച്ചുവിട്ടതിനെ ചൊല്ലിയുളള തര്‍ക്കമാണ് കേസിനാസ്പദമായ സംഭവം. തര്‍ക്കം പരിഹരിക്കാനെത്തിയ സി.പി.എം തൃപ്പെരുന്തുറ ലോക്കല്‍ കമ്മിറ്റി അംഗവും പഞ്ചായത്തംഗവുമായ സജീവ് ഭവനത്തില്‍ ഡി. ഗോപാലകൃഷ്ണനെ ഷിന്റോയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം വെട്ടിപരുക്കേല്‍പ്പിച്ചു. കാലിന് മാരകമായി വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഗോപാല കൃഷ്ണന്‍ ഇപ്പോഴും ആശുപത്രിയിലില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതിയായ പരുവത്തറ രമണനെ നേരത്തെ പൊലിസ് പികൂടിയിരുന്നു. പ്രതികളെ പിടികൂടുന്നതിന് ജില്ലാ പൊലിസ് സൂപ്രണ്ടിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ചെങ്ങന്നൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ മാന്നാര്‍ സി.ഐ ഉള്‍പ്പെടുന്ന അഞ്ചംഗ അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. 15 ദിവസങ്ങള്‍ക്കുള്ളിലാണ് പ്രധാന പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും സി.ഐ ജോസ് മാത്യൂ പറഞ്ഞു. സി.ഐയെ കൂടാതെ എ.എസ്.ഐ ജോണ്‍ തോമസ്, സി.പി.ഒമാരായ രജീഷ്, റിയാസ്, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News