2020 December 03 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പഞ്ചാബിന്റെ പ്രതീക്ഷകള്‍ തകര്‍ത്ത് ചെന്നൈ

 

ദുബൈ: കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പ്ലേഓഫ് സാധ്യതകള്‍ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത സി.എസ്.കെ അനായാസ ജയമാണ് നേടിയത്. റിതുരാജ് ഗെയ്ക്വാദിന്റെ അര്‍ധ സെഞ്ചുറിയാണ് മത്സരത്തില്‍ നിര്‍ണായകമായത്.തോല്‍വിയോടെ പഞ്ചാബ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു. വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് നല്ല തുടക്കമാണ് ലഭിച്ചത്. ഡുപ്ലെസിയും ഗെയ്ക്ക്വാദും ചേര്‍ന്ന് പത്ത് ഓവറില്‍ 82 റണ്‍സ് കണ്ടെത്തി. 34 പന്തില്‍ 48 റണ്‍സെടുത്ത ഡുപ്ലെസിയാണ് ചെന്നൈനിരയില്‍ പുറത്തായ ഏക താരം. നാല് ഫോറും രണ്ട് സിക്‌സറും താരം പറത്തി. വിക്കറ്റ് നഷ്ടമായെങ്കിലും സൂക്ഷമതയോടെ കളിച്ച ചെന്നൈ അര്‍ഹിച്ച ജയം നേടുകയായിരുന്നു. ഗെയ്ക്വാദ് 49 പന്തില്‍ 62 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. താരത്തിന്റെ തുടര്‍ച്ചയായ മൂന്നാം അര്‍ധ സെഞ്ചുറിയാണിത്. ആറ് ബൗണ്ട@റിയും ഒരു സിക്‌സറും ഗെയ്ക്വാദ് അടിച്ചു. അമ്പാട്ടി റായിഡു 30 പന്തില്‍ 30 റണ്‍സെടുത്തു. അതേസമയം വിക്കറ്റ് എടുക്കാതിരുന്നതാണ് പഞ്ചാബിന് മത്സരത്തില്‍ തിരിച്ചടിയായത്. നല്ല രീതിയില്‍ തുടങ്ങിയ പഞ്ചാബിനെ ചെന്നൈ മികച്ച ബൗളിംഗിലൂടെ പിടിച്ച് നിര്‍ത്തുകയായിരുന്നു.
ദീപക് ഹൂഡയുടെ അതിവേഗ അര്‍ധ സെഞ്ചുറിയാണ് മത്സരത്തില്‍ പഞ്ചാബിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ടോസ് നേടിയ ചെന്നൈ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഷാര്‍ദുല്‍ താക്കൂര്‍ കരണ്‍ ശര്‍മയ്ക്ക് പകരവും ഇമ്രാന്‍ താഹിര്‍ സാന്റ്‌നര്‍ക്ക് പകരവും വാട്‌സണ് പകരം ഫാഫ് ഡുപ്ലെസിയും കളിച്ചു. പഞ്ചാബ് നിരയില്‍ അര്‍ഷ്ദീപിനും ഗ്ലെന്‍ മാക്‌സ്‌വെല്ലിനും പകരം നീഷാമും മായങ്ക് അഗര്‍വാളും കളിച്ചു. മായങ്ക് അഗര്‍വാള്‍ തിരിച്ചെത്തിയതോടെ പഞ്ചാബിന് മികച്ച തുടക്കവും ലഭിച്ചു. 5.2 ഓവറില്‍ 48 റണ്‍സ് രാഹുലും അഗര്‍വാളും ചേര്‍ത്തു. 15 പന്തില്‍ 26 റണ്‍സെടുത്ത അഗര്‍വാളിനെ എന്‍ഗിഡി പുറത്താക്കിയതോടെ കളി മാറി. ക്രിസ് ഗെയില്‍, നിക്കോളാസ് പൂരാന്‍ എന്നിവരും പരാജയമായി. പിന്നീട് മന്‍ദീപ് സിംഗും ദീപക് ഹൂഡയും ചേര്‍ന്നാണ് പൊരുതിയത്. 14 റണ്‍സെടുത്ത മന്‍ദീപ് പുറത്തായ ശേഷം ഹൂഡ ഒറ്റയ്ക്ക് പൊരുതുകയായിരുന്നു. 30 പന്തില്‍ 62 റണ്‍സടിച്ച ഹൂഡ പുറത്താവാതെ നിന്നു. സ്‌കോര്‍ 150 കടത്തിയതും ഹൂഡയാണ്. അവസാന അഞ്ചോവറില്‍ 50 റണ്‍സിലധികം പഞ്ചാബ് അടിച്ച് കൂട്ടി. നാല് സിക്‌സറും മൂന്ന് ബൗ@ണ്ടറിയും അടങ്ങുന്നതായിരുന്നു ഹൂഡയുടെ ഇന്നിംഗ്‌സ്. ചെന്നൈ നിരയില്‍ മൂന്ന് വിക്കറ്റെടുത്ത എന്‍ഗിഡി മികച്ച് നിന്നു. ഇമ്രാന്‍ താഹിറും രവീന്ദ്ര ജഡേജയും ശര്‍ദുല്‍ താക്കൂറും ചെന്നൈക്ക് വേ@ണ്ടി ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.