2022 January 26 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പഞ്ചഗുസ്തി ജില്ലാ ടീമിനെ ജിന്‍സി ജോസ് നയിക്കും

ചെറുതോണി: ഇന്നും നാളെയുമായി കോലഞ്ചേരിയില്‍ നടക്കുന്ന 43-ാമത് സംസ്ഥാന പഞ്ചഗുസ്തി മത്സരത്തില്‍ ഇടുക്കി ജില്ലാ ടീമിനെ ദേശീയ പഞ്ചഗുസ്തി ചാംപ്യന്‍ ജിന്‍സി ജോസ് നയിക്കും.  ആറാമത് വര്‍ഷമാണ് ജിന്‍സി ജോസ് പഞ്ചഗുസ്തിയില്‍ മാറ്റുരക്കുന്നത്. പഞ്ചഗുസ്തിയില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ മുതല്‍ ദേശീയ ചാംപ്യന്‍ സ്ഥാനം സ്വന്തമാക്കിവരുന്നു. തുടര്‍ച്ചയായി അഞ്ചുവര്‍ഷവും ദേശീയ ചാംപ്യന്‍ സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷംവരെ തുടര്‍ച്ചയായി മൂന്നുവര്‍ഷം ചാംപ്യന്‍മാരുടെ ചാംപ്യന്‍ പട്ടവും നേടിയിരുന്നു. അന്തര്‍ദേശീയ മത്സരത്തില്‍ പങ്കെടുത്ത ജിന്‍സി ഇന്ത്യക്കുവേണ്ടി പഞ്ചഗുസ്തിയില്‍ ഏഴാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. ഭര്‍ത്താവ് ഭൂമിയാംകുളം മുണ്ടനാനിയില്‍ ജോസ് (ലാലു)വാണ് ജിന്‍സിയുടെ പരിശീലകന്‍. കഴിഞ്ഞ സെപ്റ്റംബറില്‍ സ്വകാര്യ ബസിനടിയില്‍പെട്ട് ഇരുകാലുകളും നഷ്ടമായ ലാലുവാണ് ഇപ്പോഴും ജിന്‍സിക്ക് പഞ്ചഗുസ്തിയില്‍ പരിശീലനം നല്‍കുന്നത്. ലാലു നല്‍കുന്ന പിന്തുണയും പ്രോത്സാഹനവുമാണ് തന്റെ കരുത്തെന്ന് ജിന്‍സിയും പറയുന്നു. ഇവരുടെ മകള്‍ ആന്‍സലറ്റ് ജോസും ഏതാനും വര്‍ഷമായി ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു. ലാലുവിന്റെ ശിഷ്യരില്‍ നിരവധിപേര്‍ സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.