
കഴിഞ്ഞ ഏപ്രില്‍ 20ന് വിശ്വഹിന്ദുപരിഷത്തിന്റെ പ്രവര്‍ത്തകനും ബിജെപിയുടെ ഐ.ടി ചുമതലയുള്ള അഭിഷേക് മിശ്ര ട്വിറ്ററില്‍ ട്വീറ്റ് ചെയ്തത് ഏറെ വിവാദമായ പോസ്റ്റാണിത്.
ഡ്രൈവര്‍ മുസ്ലിമായതിന്റെ പേരില്‍ ഒല ടാക്സി ക്യാന്‍സല്‍ ചെയ്യുന്നുവെന്നും തന്റെ പണം ജിഹാദികള്‍ക്ക് നല്കാന് ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു ഇയാള്‍ ട്വീറ്റ് ചെയ്തത് ഡ്രൈവറുടെ പേര് മുഹമ്മദ് മസൂദ് ആയതിന്റെ പേരില്‍ ടാക്സി ക്യാന്‍സല്‍ ചെയ്യുന്ന ദൈനംദിന വ്യവഹാരങ്ങളില്‍ പോലും ചേരിതിരിവുണ്ടാക്കുന്നതിനെതിരെ ട്വിറ്ററില്‍ തന്നെ മറുപടി നല്‍കിയത് രശ്മി ആര് നായര്‍ എന്ന ഹിന്ദു സഹോദരിയായിരുന്നു.
അവര്‍ ഒലക്ക് നല്കിയ കത്ത് വൈറലായി .
ഭരിക്കുന്ന പ്രധാനമന്ത്രിയുടെ മതം ഒരിക്കലും രാജ്യത്തിന്റെ മതമായി കണക്കാക്കാന്‍ സാധിക്കില്ല. രണ്ട് ശതമാനം മാത്രമുള്ള സിക്ക് ജന വിഭാഗത്തില്‍നിന്നുള്ള ഡോക്ടര്‍ മന്‍മോഹന്‍സിംഗ് ഇന്ത്യ ഭരിച്ചപ്പോള്‍ ഇന്ത്യ ഒരു സിക്ക് രാഷ്ട്രമാണെന്ന് ആരും പറഞ്ഞിട്ടില്ല . 99 ശതമാനം മതവിശ്വാസികളുള്ള ഇന്ത്യയില്‍ ഒരു മതത്തിലും വിശ്വസിക്കാത്ത പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു നീണ്ട 16 വര്‍ഷം ഭരിച്ചിട്ടും ആരും പറഞ്ഞിട്ടില്ല ഇന്ത്യ ഒരു മതവുമില്ലാത്ത രാജ്യമാണെന്ന് .
വൈവിധ്യങ്ങളാണ് ഈ രാജ്യത്തെ നിലനിര്‍ത്തുന്നത്. ഒറ്റപ്പെട്ട അപശബ്ദങ്ങള്‍ ഉയര്‍ന്നാലും രാജ്യത്തെ മതേതരവാദികള്‍ അതിനെ ചെറുത്തു തോല്‍പ്പിക്കും. കശ്മീരിലെ 8 വയസ്സായ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ ബ്രാഹ്മണ കുടുംബത്തില്‍ പെട്ടവരായിരുന്നു പ്രതികള്‍, എന്നിട്ടും അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന ബ്രാഹ്മണ കുടുംബത്തില്‍ നിന്ന് വന്ന ശ്രേതംബിശര്മ എന്ന പോലീസ് ഉദ്യോഗസ്ഥന്. പെണ്‍കുട്ടിക്ക് വേണ്ടി കോടതിയില്‍ ഹാജരായ് ദീപികാ സിംഗ് എന്ന വകീലും ഈ രാജ്യത്തിന്റെ മതേതരത്ത്വത്തിന്റെ പ്രതീക്ഷയാണ്.