
ആരെന്തു കോപ്രായം കാണിച്ചാലും ഉടനെ പറയും ഇതു ന്യൂ ജനറേഷനാണെന്ന്. ലോകം ഇത്രത്തോളം അധഃപതിച്ചു പോയോ? ഇന്നു ലോകം മുഴുവനും ചര്‍ച്ചചെയ്യുന്ന വിഷയമാണ് ന്യൂ ജനറേഷന് സംസ്കാരവും ഓള്‍ഡ് ജനറേഷന് സംസ്കാരവും
ന്യൂ ജനറേഷന് സംസ്കാരമെന്നു പറയാനൊരു സംസ്കാരമുണ്ടോ?എന്തുചെയ്താലും അതു സംസ്കാരമാണെന്ന് അവകാശപ്പെടുന്നതു സംസ്കാരമെന്ന വാക്കിനെ പുച്ഛിച്ചുതള്ളലാണ്. പൃഷ്ഠത്തിനു താഴെ പാന്റ്സ് ധരിക്കുന്ന സംസ്കാരമുള്ള പുതുതലമുറയെക്കുറിച്ച് ഓര്‍ക്കാന്‍പോലും ഭയമാണ്. പണ്ട്, ഉടുതുണിക്കു മറുതുണിയില്ലാതെ ജീവിച്ചിരുന്നു. ഇന്നു മറുതുണി വേണ്ടത്രയുണ്ടായിട്ടും ഒന്നും ഉടുക്കാതെ നടക്കുമോ എന്നു ഭയക്കേണ്ട അവസ്ഥയാണ്.