വെല്ലിങ്ടണ്‍: രാജ്യത്ത് മൂന്നാഴ്ചയ്ക്കകം പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കൊവിഡ് പ്രതിരോധത്തിലൂടെ ചരിത്ര വിജയം നേടിയ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡേണ്‍. അതേസമയം സഖ്യകക്ഷി സര്‍ക്കാരാണോ രൂപീകരിക്കുകയെന്ന് അവര്‍ വ്യക്തമാക്കിയില്ല.
ജസീന്‍ഡയുടെ ചുമലിലേറി ലേബര്‍ പാര്‍ട്ടി 120 അംഗ പാര്‍ലമെന്റില്‍ 49 ശതമാനം വോട്ടോടെ 64 സീറ്റ് നേടി അരനൂറ്റാണ്ടിനിടയിലെ വന്‍ വിജയമാണ് നേടിയത്. കഴിഞ്ഞ മൂന്നുവര്‍ഷം ഗ്രീന്‍ പാര്‍ട്ടി, ന്യൂസിലന്‍ഡ് ഫസ്റ്റ് പാര്‍ട്ടി എന്നിവയുടെ സഖ്യത്തിലായിരുന്നു ആര്‍ഡേണ്‍. എന്നാല്‍ സഖ്യമില്ലാതെ ഭരിക്കാവുന്ന ഭൂരിപക്ഷമാണ് ലേബര്‍ പാര്‍ട്ടി സ്വന്തമാക്കിയിരിക്കുന്നത്. ഗ്രീന്‍ പാര്‍ട്ടിക്ക് 10 സീറ്റ് കിട്ടിയപ്പോള്‍ ഫസ്റ്റ് പാര്‍ട്ടിക്ക് ഒരു സീറ്റില്‍ പോലും ജയിക്കാനായില്ല. അതേസമയം മുഖ്യ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് നാഷനല്‍ പാര്‍ട്ടിക്ക് 35 സീറ്റേ നേടാനായുള്ളൂ; 27 ശതമാനം വോട്ടും.
കൊവിഡിനു പുറമെ ക്രൈസ്റ്റ് ചര്‍ച്ച് മുസ്ലിം പള്ളിയില്‍ തീവ്രവലതുപക്ഷ വംശീയവാദി കൂട്ടക്കൊല നടത്തിയപ്പോഴും അഗ്നിപര്‍വത സ്ഫോടനമുണ്ടായപ്പോഴും ജസീന്‍ഡ സ്വീകരിച്ച നടപടികള്‍ ജനസമ്മതി നേടിയിരുന്നു. തകര്‍പ്പന്‍ ജയത്തോടെ അധികാരം നിലനിര്‍ത്തിയ ജസീന്‍ഡയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.