പനജി: ഐ.എസ്.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ജംഷഡ്പുര്‍ എഫ്.സിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെയാണ് ജംഷഡ്പുര്‍ എഫ്.സി പരാജയപ്പെടുത്തിയത്. 53ാം മിനുട്ടില്‍ യുവതാരം അനികേത് യാദവായിരുന്നു ജംഷഡ്പുര്‍ എഫ്.സിയുടെ വിജയ ഗോള്‍ സ്വന്തമാക്കിയത്. ലീഗില്‍ ഇതുവരെ തോല്‍വി അറിയാത്ത ടീമായിരുന്നു നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്. ജയത്തോടെ ഏഴ് മത്സരത്തില്‍ നിന്ന് ജംഷഡ്പുര്‍ എഫ്.സിക്ക് 10 പോയിന്റായി.
പത്തു പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് നാലാം സ്ഥാനത്തുമുണ്ട്. രണ്ടാം പകുതിക്ക് ശേഷം നോര്‍ത്ത് ഈസറ്റ് പെനാല്‍റ്റി ലഭിച്ചെങ്കിലും മലയാളി ഗോള്‍ കീപ്പര്‍ ടി.പി രഹ്നേശ് പെനാല്‍റ്റി തടഞ്ഞു. ഇതോടെ നോര്‍ത്ത് ഈസ്റ്റിന് സമനില നേടാനുള്ള സുവര്‍ണാവസരം പാഴായി. ഇന്ന് നടക്കുന്ന മത്സരത്തില്‍ ഗോവ – ചെന്നൈയിന്‍ എഫ്.സിയെ നേരിടും.
Comments are closed for this post.