2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

നോട്ട് നിരോധനം വരെ കണ്ടെത്തിയത് 7000 കോടിയുടെ കള്ളപ്പണം

കട്ടക്ക്: നോട്ട് അസാധുവാക്കിയ ദിവസം വരെ വിവിധ നടപടികളിലൂടെ 7000 കോടിയോളം രൂപയുടെ കള്ളപ്പണം കണ്ടെത്തിയതായി ജസ്റ്റിസ് അരിജിത്ത് പസായത്ത്. കള്ളപ്പണത്തെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രിംകോടതി നിയമിച്ച എസ്.ഐ.ടിയുടെ ഡെപ്യൂട്ടി ചെയര്‍മാനാണ് അരിജിത്ത്.

ഇതു സംബന്ധിച്ചുള്ള ആറാംഇടക്കാല റിപ്പോര്‍ട്ട് ഏപ്രിലില്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 70000 കോടിയില്‍ 16000 കോടി രൂപ വിദേശത്താണ് കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കട്ടക്കില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അരിജിത്ത് പസായത്ത് ഇക്കാര്യം പറഞ്ഞത്.

കള്ളപ്പണം പരിശോധിക്കുന്നതിനായി നിരവധി ശുപാര്‍ശകളാണ് എസ്.ഐ.ടി രണ്ട് വര്‍ഷത്തിടെ നല്‍കിയത്. അതില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ പരിഗണിച്ചു. ചിലത് പരിഗണനയിലാണെന്നും പസായത്ത് അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.