2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നോട്ട് നിരോധനം: കാര്‍ഷിക മേഖല തകര്‍ന്നു

സി. മമ്മി, പൊഴുതന

കറന്‍സികളുടെ നിരോധനം മറ്റെല്ലാ മേഖലകളെയും പോലെ കാര്‍ഷികരംഗത്തും ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിച്ചിരിക്കയാണ്.  അന്നം തരുന്ന മണ്ണിനെ, പൊന്നുപോലെ സംരക്ഷിച്ചു പോരുന്ന കര്‍ഷകരെ അടുത്തകാലത്ത് പിടികൂടിയ ഏറ്റവും വലിയ പ്രതിസന്ധിയാണ് കറന്‍സി പ്രശ്‌നം മൂലം സംജാതമായിട്ടുള്ളത്.
സര്‍ക്കാരുകളില്‍ നിന്ന് കാര്‍ഷികമേഖലയുടെ നിലനില്‍പിനും വളര്‍ച്ചയ്ക്കും കൂടുതല്‍ ആനുകൂല്യങ്ങളും സൗകര്യങ്ങളും സംവിധാനങ്ങളും പ്രതീക്ഷിക്കുന്നവരാണ് കര്‍ഷകര്‍.  സംരക്ഷണത്തിനും നിലനില്‍പ്പിനുമുള്ള സഹായഹസ്തം പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് ഉണ്ടാകുമെന്ന് കരുതിയ കര്‍ഷകര്‍ക്ക് കറന്‍സി നിരോധനത്തിലൂടെ കനത്ത ഇരുട്ടടിയാണ് ഏല്‍ക്കേണ്ടി വന്നത്. കര്‍ഷകരുടെ എല്ലാ പ്രതീക്ഷകളും തകരുക മാത്രമല്ല ആത്മവിശ്വാസം നഷ്ടപ്പെടുകയും നിലനില്‍പ്പ് തന്നെ അവതാളത്തിലാവുകയും ചെയ്തിരിക്കയാണ്.
വീണ്ടും കര്‍ഷക ആത്മഹത്യകളുടെ നാടായി മോദി ഭരണത്തില്‍ നാട് മാറുമോ എന്ന ആശങ്കയും ഭയപ്പാടും കാര്‍ഷികമേഖലയില്‍ വളര്‍ന്നിരിക്കുകയാണിപ്പോള്‍.
കര്‍ഷക ആത്മഹത്യകളെ കുറിച്ച് ഞെട്ടിക്കുന്ന കണക്കുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പക്കലുണ്ട്. 1995 മുതല്‍ 2005 വരെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ഒമ്പത് ലക്ഷം കര്‍ഷകരാണ് ജീവനൊടുക്കിയത്.
കാര്‍ഷിക മേഖലയിലെ പ്രതിസന്ധി വരുത്തിവച്ച കടക്കെണിയാണ് ഈ കര്‍ഷക ആത്മഹത്യകള്‍ക്കെല്ലാം  പ്രധാന കാരണം.

       


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.