കാഠ്മണ്ഡു: ഇന്ത്യക്കെതിരേ ചൈനയ്ക്ക് പിന്തുണ നല്കിയ നേപ്പാളിന് പണി കൊടുത്ത് ചൈനക്കാര്‍. നേപ്പാളിലെ വിവിധ മേഖലകളിലായി അനധികൃത കെട്ടിടങ്ങള്‍ ചൈന പണിതതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേപ്പാള്‍- ചൈന അതിര്‍ത്തിയിലെ ഹുംലയിലെ ലാപ്ച്ചാ-ലിമി മേഖലയിലാണ് കടന്നുകയറി കെട്ടിടങ്ങള്‍ പണിതിരിക്കുന്നത്.
ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിലാണ് ചൈന ഒലി ഭരണകൂടത്തെ നോക്കുകുത്തിയാക്കി അതിര്‍ത്തി കൈയേറുന്നതായി കണ്ടെത്തിയത്. ഓഗസ്റ്റ് 30നും സെപ്തംബര്‍ 9നും ഇടയിലാണ് അന്വേഷണം നടന്നിരിക്കുന്നത്. ഒരു കെട്ടിടത്തിനായുള്ള അന്വേഷണത്തിനിടെ എട്ടു കെട്ടിടങ്ങള്‍ ചൈനീസ് സൈന്യം പണിതതായി കണ്ടെത്തുകയായിരുന്നു.
ചൈന അതിര്‍ത്തി ഗ്രാമങ്ങളിലെ നിരവധി ഗ്രാമങ്ങള്‍ കൈയടക്കുകയും സൈനികര്‍ അവിടെ താമസിക്കുന്നതായും നേരത്തെ തന്നെ സര്‍ക്കാരിന് വിവരം ലഭിച്ചിരുന്നു. ഇതിനിടെ ചൈനയുടെ നീക്കങ്ങള്‍ പുറത്തുകൊണ്ടുവന്ന ഒരു മാധ്യമപ്രവര്ത്തകന് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.