
ആലപ്പുഴ: വേനല്‍മഴയുടെ സാന്നിധ്യം ഉറപ്പായ സാഹചര്യത്തില്‍ അവശേഷിക്കുന്ന നെല്ല് സംഭരണം ത്വരിതപ്പെടുത്തണമെന്ന് കേരള സംസ്ഥാന നെല്‍നാളികേര കര്‍ഷക ഫെഡറേഷന് കേന്ദ്രസമിതിയോഗം ആവശ്യപ്പെട്ടു. നെല്ല് തൂക്കുമ്പോള്‍ ഈര്‍പ്പത്തിന്റെ പേരില്‍ നെല്ല് കുറവ് ചെയ്യുന്നത് നീതികരിക്കാനാവില്ലെന്നും കഠിനമായ ചൂടില്‍ ഉണങ്ങിയ നെല്ലിന് ഈര്‍പ്പത്തിന്റെ പേരുപറഞ്ഞ് തൂക്കം കുറവുചെയ്യുന്നത് അപഹാസ്യമാണെന്നും കേന്ദ്രസമിതി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടന്‍ പറഞ്ഞു.
അടിയന്തിരമായി നെല്ല് സംഭരണം പൂര്‍ത്തിയാക്കുക, സര്‍ക്കാര്‍ പ്രഖ്യാപിച്ച നെല്ലുവില വര്‍ദ്ധനവ് സംഭരിച്ച നെല്ലിനും ബാധകമാക്കുക, കുടിശികയായി നില്ക്കുന്ന കര്‍ഷക പെന്ഷന് ഉടന്‍ വിതരണം ചെയ്യുക, കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കാലതാമസം ഇല്ലാതെ നല്‍കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. കേന്ദ്രസമിതി യോഗത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. പ്രദീപ് കൂട്ടാല അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടന്‍ യോഗം ഉദ്ഘാടനം ചെയ്തു. സിബി കല്ലുപാത്ര, ജോര്‍ജ് തോമസ് ഞാറക്കാട്, ഇ. ഷാബ്ദീന്, ജോ നെടുങ്ങാട്, രാജന് ഈപ്പന് മോപ്രാല്, തോമസ് ചാക്കോ വീയപുരം, പി.റ്റി. രാമചന്ദ്രപണിക്കര്‍, എസ്.ആര്. ചന്ദ്രന്, ജോസഫ് മാത്യു കുമരകം എന്നിവര്‍ പങ്കെടുത്തു.