2023 January 27 Friday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

നെല്ലിയാമ്പതിയില്‍ യു.ഡി.എഫിന് അട്ടിമറി വിജയം

നെല്ലിയാമ്പതി: 15 വര്‍ഷത്തിനുശേഷം തോട്ടംമേഖലയായ നെല്ലിയാമ്പതി പഞ്ചായത്തില്‍ യു.ഡി.എഫിന് അട്ടിമറി വിജയം. നാലായിരത്തില്‍ താഴെ ജനസംഖ്യയുള്ള ഇവിടെ തോട്ടംമേഖലയില്‍ ജോലിചെയ്യുന്നവരാണ് ഭൂരിപക്ഷവും. ആദിവാസി സമൂഹവും അധിവസിക്കുന്നുണ്ട്. കഴിഞ്ഞതവണ യു.ഡി.എഫിന് നാല് സീറ്റുകളാണ് ലഭിച്ചിരുന്നത്. ഇത്തവണ ഏഴായി ഉയര്‍ന്നു. രണ്ട് സീറ്റുകള്‍ നേടിയിരുന്ന സി.പി.ഐക്ക് ഇത്തവണ ഒരു വാര്‍ഡിലും ജയിക്കാനായില്ല. സി.പി.എമ്മിന് അഞ്ച് സീറ്റ് ലഭിച്ചു. കഴിഞ്ഞതവണ ഒരു സീറ്റ് കിട്ടിയിരുന്ന ബി.ജെ.പി അത് നിലനിര്‍ത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.