തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ വിവാദഭൂമി പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ സഹായം തേടാന്‍ ഒരുങ്ങി ബോബി ചെമ്മണ്ണൂര്‍. വാങ്ങിയ സ്ഥലം മുഖ്യമന്ത്രി ഇടപെട്ട് കുട്ടികള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെടാനാണ് ബോബി ചെമ്മണ്ണൂര്‍ തീരുമാനിച്ചിട്ടുള്ളത്.
സര്‍ക്കാര്‍ മുഖാന്തിരം ബോബി ഭൂമി നല്കിയാല് സ്വീകരിക്കാമെന്നാണ് കുട്ടികളുടെ നിലപാട്. വസന്തയില്‍നിന്ന് വിലയ്ക്കു വാങ്ങിയ ഭൂമി രാജന്റെ മക്കള്‍ വേണ്ടെന്നു പറഞ്ഞതോടെയാണ് ബോബി ചെമ്മണ്ണൂര്‍ അടുത്ത നടപടിക്കൊരുങ്ങുന്നത്. ഭൂമി വാങ്ങി നല്‍കേണ്ടത് സര്‍ക്കാരാണെന്ന് കുട്ടികള്‍ നിലപാട് എടുത്തതിനാല്‍ സര്‍ക്കാരിന്റെ കൂടി പിന്തുണയോടെ ഭൂമി കൈമാറാനാണ് ബോബിയുടെ നീക്കം. മുഖ്യമന്ത്രിയെ നേരിട്ടു കാണാനായി തിരുവനന്തപുരത്ത് തുടരുകയാണ് ബോബി.
ബോബിയുടെ പുതിയ നീക്കത്തോട് അനുകൂല നിലപാടാണ് കുട്ടികള്‍ക്കും. കഴിഞ്ഞ ദിവസമാണ് നെട്ടത്തോളം ലക്ഷംവീട് കോളനിയിലെ 3.5 സെന്റ് ഭൂമി ബോബി ചെമ്മണൂര്‍ വസന്തയില്‍നിന്നു വാങ്ങിയത്.
കരാര്‍ രേഖകളുമായി രാജന്റെ വീട്ടിലെത്തിയപ്പോഴാണ് കുട്ടികള്‍ സഹായം നിരസിച്ചത്. വസന്തയ്ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ഇല്ലെന്നും വ്യാജരേഖകളാണ് വസന്തയുടെ കൈവശമുളളതെന്നുമാണ് രാജന്റെ മക്കളുടെ നിലപാട്.
എന്നാല്‍ പട്ടയമുള്ള ഭൂമിയാണ് ഇതെന്നും ആര്‍ക്കു വേണമെങ്കിലും വില്‍ക്കാമെന്നും വസന്ത പറഞ്ഞു. സുകുമാരന്‍ നായരുടെ പേരിലാണ് പട്ടയം. അത് സുഗന്ധി വാങ്ങി. സുഗന്ധിയില്‍ നിന്നാണ് താന്‍ വാങ്ങിയതെന്നും വസന്ത പറഞ്ഞു.
മദ്യത്തെയും മയക്കുമരുന്ന് കച്ചവടത്തേയും എതിര്‍ത്തതു കൊണ്ടാണ് തന്നെ എതിര്‍ക്കുന്നതെന്നും വസന്ത പറഞ്ഞു. തന്നെ നാട്ടുകാര്‍ നിരന്തരം ശല്യപ്പെടുത്തുന്നു. ജീവനു ഭീഷണിയുള്ള സ്ഥിതിയാണ്. ഡി.ജി.പിക്ക് വരെ പരാതി നല്‍കിയെങ്കിലും നീതി കിട്ടിയില്ല. പട്ടയം ഒരാള്‍ക്കേ കിട്ടൂ. കാലാവധി കഴിഞ്ഞാല്‍ ക്രയവിക്രയം ചെയ്യാം.
രാജന് കോളനിയില്‍ തന്നെ സ്വന്തമായി വീടും ഭൂമിയും ഉണ്ട്. തന്റെ ഭൂമി പുറമ്പോക്ക് ഭൂമിയാക്കി തീര്‍ക്കാന്‍ കോളനിയിലെ ഒരു വിഭാഗം ശ്രമിച്ചു.
ഗുണ്ടായിസം കാട്ടി രാജന് ഭൂമിയില്‍ അതിക്രമിച്ച് കയറുകയായിരുന്നു. ബോബി ചെമ്മണ്ണൂര്‍ 50,000 രൂപയാണ് അസ്വാന്‍സ് നല്‍കിയത്. എത്ര തുക വേണമെന്ന് കൃത്യമായി ആവശ്യപ്പട്ടില്ലെന്നും വസന്ത വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.