2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണവേട്ട: പിടിച്ചെടുത്തത് രണ്ടുകോടിയുടെ സ്വര്‍ണം

 

നെടുമ്പാശ്ശേരി: ഏറെ നാളത്തെ ഇടവേളക്ക് ശേഷം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. 2.12 കോടി വിലമതിക്കുന്ന സ്വര്‍ണമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ നിന്നുമെത്തിയ ഡി.ആര്‍.ഐ ഉദ്യോഗസ്ഥരാണ് മിന്നല്‍ പരിശോധനയിലൂടെ സ്വര്‍ണം പിടിച്ചെടുത്തത്.
5.200 കിലോഗ്രാം തൂക്കമുള്ള സ്വര്‍ണ മിശ്രിതമാണ് നാല് യാത്രക്കാരില്‍ നിന്നായി കണ്ടെടുത്തത്. ഗ്രീന്‍ ചാനല്‍ വഴി സ്വര്‍ണം കടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ ഡി.ആര്‍.ഐ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ ദുബൈയില്‍ നിന്നും ഫ്‌ളൈ ദുബൈ വിമാനത്തിലാണ് പിടിയിലായ നാല് യാത്രക്കാരുമെത്തിയത്.
സ്വര്‍ണ മിശ്രിതം കട്ടകളാക്കി കാലില്‍ കെട്ടിവച്ചാണ് ഇവര്‍ കൊണ്ടുവന്നത്. മലപ്പുറം സ്വദേശി മുഹമ്മദ് മാഹിന്‍, കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അജാസ്, ഷംസുദ്ദീന്‍, തമിഴ്‌നാട്ടിലെ തിരുനല്‍വേലി സ്വദേശി മുഹൈദിന്‍ എന്നിവരാണ് പിടിയിലായത്. ഇവരെ ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.