
ചാരുംമൂട്: മാവേലിക്കര മണ്ഡലത്തിലെ കുറവ് വോട്ടര്‍മാരുള്ള നൂറനാട് ലെപ്രസി സാനിട്ടോറിയം 151ാം നമ്പര്‍ ബൂത്തില്‍ 88.49 പോളിങ് നടന്നു. ആകെയുള്ള 113 വോട്ടന്മാരില് 100 പേരാണ് സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയത്. താമരക്കുളം ഗ്രാമപഞ്ചായത്തില്പ്പെടുന്ന ബൂത്തില്‍ സാനിട്ടോറിയം അന്തേവാസികള്‍ക്കു മാത്രമായുള്ള ബൂത്താണിത്. ആകെയുള്ള 113 ല്‍ 68 വോട്ടന്മാര് പുരുഷന്മാരാണ്.
സ്ത്രീകളുടെ ചികിത്സാ വാര്‍ഡിനു സമീപമാണ് പോളിംഗ് സ്റ്റേഷന്. അന്തേവാസികളിലധികവും പ്രായാധിക്യം കൊണ്ടും, അംഗവൈകല്യങ്ങള്‍ കൊണ്ടും നടക്കാന്‍ ബുദ്ധിമുട്ടുള്ളവരാണ്. വീല്‍ ചെയറുകളിലും, ഓട്ടോറിക്ഷകളിലുമൊക്കെയായാണ് ഇവര്‍ പോളിസ്റ്റേഷനില് എത്തി വോട്ടു രേഖപ്പെടുത്തിയത്.
നൂറു വയസു കഴിഞ്ഞ മുതിര്‍ന്ന അന്തേവാസി പാഞ്ചാലിയമ്മ വീല്‍ചെയറിലെത്തി വോട്ടു രേഖപ്പെടുത്തി. മുമ്പ് രണ്ടായിരത്തോളം അന്തേവാസികള്‍ക്ക് വോട്ടുണ്ടായിരുന്ന ബൂത്താണിത്. പുറത്തെ പോലെ തന്നെ സാനിട്ടോറിയത്തിനകത്തും തെരഞ്ഞെടുപ്പിന്റെ എല്ലാ ആവേശവും, പ്രവര്‍ത്തനങ്ങും ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ കര്‍ശനമായതോടെ സര്‍ക്കാര്‍ സ്ഥാപനമെന്ന നിലയില്‍ ഇവിടെ ഇപ്പോള്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കു വിലക്കുണ്ട്. പരസ്യപ്രചാരണമില്ലെങ്കിലും തെരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് അന്തേവാസികള്‍ പറയുന്നു.