2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നീലേശ്വരം എസ്റ്റേറ്റില്‍ തൊഴിലാളികള്‍ മാനേജരെ ഉപരോധിച്ചു

മുക്കം: ബോണസ് വിതരണം ചെയ്യാത്തതിലും കൂലി വര്‍ധന പൂര്‍ണമായി നടപ്പാക്കാത്തതിലും പ്രതിഷേധിച്ച് തിരുവമ്പാടി എസ്റ്റേറ്റ് നീലേശ്വരം ഡിവിഷനില്‍ തൊഴിലാളികള്‍ മാനേജരെ തടഞ്ഞുവച്ചു. ഇന്നലെ രാവിലെ ഒന്‍പതോടെയാണ് ഉപരോധം നടന്നത്.
സമരം ശക്തമായതോടെ പൊലിസും സ്ഥലത്തെത്തി. ഇന്നു മൂന്നു മണിക്കു ചര്‍ച്ച നടത്താമെന്ന ധാരണയില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. വര്‍ഷങ്ങളായി തിരുവമ്പാടി എസ്റ്റേറ്റില്‍ ഓണത്തിനു മുന്‍പ് ബോണസ് വിതരണം ചെയ്യാറുണ്ട്. ഇത്തവണ ഓണവും പെരുന്നാളും ഒന്നിച്ചെത്തിയിട്ടും ബോണസ് നല്‍കിയില്ല. ഒരു വര്‍ഷം മുന്‍പു പ്രഖ്യാപിച്ച കൂലിവര്‍ധനയും ഇനിയും നടപ്പായിട്ടില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു. 20 ശതമാനം കൂലി വര്‍ധിപ്പിച്ചപ്പോള്‍ 33 ശതമാനം ജോലിഭാരം കൂട്ടണമെന്നാണ് മാനേജ്‌മെന്റുകളുടെ നിലപാട്. മന്ത്രിതലത്തില്‍ വരെ ചര്‍ച്ച നടത്തിയെങ്കിലും ഇതിനു പരിഹാരമുണ്ടായിട്ടില്ല.
മറ്റു തൊഴിലാളികള്‍ക്കു വാരിക്കോരി ആനുകൂല്യങ്ങള്‍ നല്‍കിയപ്പോള്‍ തോട്ടങ്ങളില്‍ ഇത്തവണ വറുതിയുടെ ഓണക്കാലവും പെരുന്നാളുമാണു കഴിഞ്ഞുപോയത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.