2020 October 21 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നീറ്റ് ഫലം പ്രസിദ്ധീകരിച്ചു; നീറ്റ് പരീക്ഷയില്‍ 12ാം റാങ്ക് നേടിയ എസ്. ആയിഷ

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശന പരിക്ഷയായ നീറ്റിന്റെ ഫലം നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി പ്രസിദ്ധീകരിച്ചു. ആദ്യ 50 റാങ്കുകളില്‍ നാലു മലയാളികളുമുണ്ട്. എസ്. ആയിഷ കൊയിലാണ്ടി (12), എ. ലുലു (22), സനീഷ് അഹമ്മദ് (25), ഫിലിമോന്‍ കുര്യാക്കോസ് (50) എന്നിവരാണ് ആദ്യ 50ല്‍ ഇടംപിടിച്ച മലയാളികള്‍.
ഇന്നലെ വൈകിട്ട് നാലിനു പ്രസിദ്ധീകരിക്കാനിരുന്ന ഫലം വെബ്‌സൈറ്റ് തകരാറിനെ തുടര്‍ന്നു വൈകിയിരുന്നു.
രാത്രിയോടെ ഫലം പ്രഖ്യാപിച്ചെങ്കിലും വെബ്‌സൈറ്റില്‍ തടസം നേരിടുന്നുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ സെപ്റ്റംബര്‍ 13നാണ് പരീക്ഷ നടന്നിരുന്നത്. എന്നാല്‍, രജിസ്റ്റര്‍ ചെയ്ത രണ്ടു ലക്ഷത്തോളം പേര്‍ക്കു പരീക്ഷ എഴുതാനായിരുന്നില്ല.
തുടര്‍ന്നു സുപ്രിംകോടതി നിര്‍ദേശപ്രകാരം ഇവര്‍ക്കു ഈ മാസം 14നു പരീക്ഷ നടത്തിയിരുന്നു. രണ്ടു പരീക്ഷകളുടെയും ഫലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ിമേ.മര.ശി, ിമേിലല.േിശര.ശി, ിമേൃലൗെഹെേ.ിശര.ശി എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭിക്കും.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.