
പട്ടികവര്‍ഗ വികസന വകുപ്പ് നടത്തുന്ന നീറ്റ്എന്ജിനിയറിങ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് ഒരു മാസത്തെ ക്രാഷ് കോച്ചിങ് സംഘടിപ്പിക്കുന്നു.
പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. 150 പേര്‍ക്കാണ് പ്രവേശനം. സംസ്ഥാനത്തെ പ്രശസ്തമായ സ്ഥാപനത്തിലാണ് പരിശീലനം. പരിശീലനത്തിന്റെ ചെലവും (താമസ, ഭക്ഷണ സൗകര്യം ഉള്‍പ്പടെ) സര്‍ക്കാര്‍ വഹിക്കും. വിദ്യാര്‍ഥികള്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ചു പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള സമ്മതപത്രം എന്നിവ വെള്ളകടലാസില്‍ രേഖപ്പെടുത്തി രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ്വണ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റെയും, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പു സഹിതം അപേക്ഷിക്കണം. നെടുമങ്ങാട്, കാഞ്ഞിരപ്പള്ളി, ഇടുക്കി, അട്ടപ്പാടി, കണ്ണൂര്‍, നിലമ്പൂര്‍, കല്‍പ്പറ്റ പ്രോജക്ട് ഓഫിസുകളിലും പുനലൂര്‍, റാന്നി, അടിമാലി, മൂവാറ്റുപുഴ, ചാലക്കുടി, പാലക്കാട്, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി, കാസര്‍കോട്, കോഴിക്കോട് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫിസുകളില്‍ ഈ മാസം 15ന് അഞ്ചിന് മുമ്പ് ഐ.റ്റി.ഡി പ്രോജക്ട് ഓഫിസര്‍ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫിസര്‍മാര്‍ക്ക് ലഭ്യമാക്കണം.