
മോസ്കോ: സ്വതന്ത്രവും നീതിയുക്തവുമായ വിചാരണ ഉറപ്പു നല്കാമെങ്കില് യു.എസിലേക്ക് തിരിച്ചുവരാമെന്ന് എന്‍.എസ്.എ കോണ്‍ട്രാക്ടറായിരുന്ന എഡ്വേര്‍ഡ് സ്്നോഡന്. സ്കൈപ് വഴി ന്യൂ ഹാംപ്ഷെയറിലെ തന്റെ അനുയായികളോട് സംസാരിക്കുകയായിരുന്നു സ്നോഡന്.ന്യൂ ഹാംപ്്ഷെയറിലെ ലിബര്‍ടി ഫോറം സംഘടിപ്പിച്ച പരിപാടിയിലാണ് സ്്നോഡന് നിലപാട് വ്യക്തമാക്കിയത്. നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുത്തത്.
2013 ല്‍ യു.എസ് സര്‍ക്കാറിന്റെ ചാരപ്പണിയെ കുറിച്ച് രേഖകള്‍ ചോര്‍ത്തിയതിനെ തുടര്‍ന്ന് രാജ്യം വിടുകയായിരുന്നു സ്്നോഡന്. രാജ്യദ്രോഹ കുറ്റം ചുമത്തുകയും സ്നോഡന്റെ പാസ്്പോര്ട് യു.എസ് റദ്ദാക്കുകയും ചെയ്തതോടെ റഷ്യയില്‍ അഭയം തേടുകയായിരുന്നു. 30 വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കാവുന്ന കുറ്റമാണ് സ്നോഡനെതിരേ ചുമത്തിയത്. സഖ്യ രാജ്യങ്ങളിലടക്കം യു.എസ് നടത്തിയ ചാരപ്പണിയുടെ രേഖകളാണ് സ്നോഡന് പുറത്തുവിട്ടത്.
ബ്രിട്ടനിലെ ഗാര്ഡിയന് പത്രമാണ് രേഖകള്‍ പ്രസിദ്ധീകരിച്ചത്. വിക്കിലീക്സ് നിരവധി രഹസ്യങ്ങള്‍ പുറത്തുവിട്ടതോടെ പ്രതിസന്ധിയിലായ യു.എസ് സ്നോഡന്റെ വെളിപ്പെടുത്തലോടെ കൂടുതല്‍ പ്രതിരോധത്തിലാകുകയായിരുന്നു.