
കോഴിക്കോട്: കുറഞ്ഞ സമയത്തിനുള്ളില്‍ രാഷ്ട്രീയ മത സാമൂഹിക സാംസ്കാരിക രംഗത്ത് നിലപാടുകളിലെ ഏകീകരണമാണ് സുപ്രഭാത്തതിന്റെ വിജയമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. വേട്ടയാടപ്പെടുന്നവര്‍ക്കൊപ്പം നിരാശരാവുന്നവര്ക്കൊപ്പവും നിലകൊള്ളാന്‍ സുപ്രഭാതത്തിന് കഴിഞ്ഞ മൂന്നു വര്‍ഷംകൊണ്ട് സാധിച്ചു. ലോകം അവഗണിക്കുന്ന റോഹിംഗ്യന്കള്ക്ക് വേണ്ടി ശബ്ദം ഉയര്‍ത്താന്‍ നമുക്ക് സാധിക്കണം. ഇന്ത്യയുടെ പാരമ്പര്യവും അത് തന്നെയാണ്. ഇത്തരം വിഷയങ്ങളില്‍ സുപ്രഭാതം കൈക്കൊണ്ട നിലപാടുകള്‍ ശ്ലാഘനീയമാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ഇന്ത്യന്‍ ജനതയെ മൊത്തം അപമാനിതരാക്കുന്നു. റോഹിംഗ്യന്‍ നിലപാടില്‍ മാറ്റം വരാന്‍ നമുക്ക് പ്രാര്‍ഥിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Comments are closed for this post.