
നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വിസിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 29നു നടത്താനിരുന്ന മെഗാ ജോബ് ഫെയര്‍ ഫെബ്രുവരി 11ലേക്ക് മാറ്റി. ഉദ്യോഗാര്‍ഥികള്‍ക്കും ഉദ്യോഗദായകര്‍ക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷന് തുടരാവുന്നതാണ്.
ജോബ് ഫെസ്റ്റില്‍ പങ്കെടുക്കുന്നതിനായി ംംം.ഷീയളലേെ.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം. രജിസ്റ്റര്‍ ചെയ്തവര്‍ അഡ്മിറ്റ് കാര്‍ഡുമായി അനുവദിച്ച സമയത്ത് 2017 ഫെബ്രുവരി 11ന് വഴുതക്കാട് സര്‍ക്കാര്‍ വനിതാ കോളജില്‍ നേരിട്ട് ഹാജരാകണം. മെഡിക്കല്‍ ഡോക്ടര്‍മാര്‍, മാനേജ്മെന്റ് പ്രൊഫഷണലുകള്‍, എന്‍ജിനിയര്‍, ഓഫിസ് അഡ്മിനിസ്ട്രേഷന്, മാര്‍ക്കറ്റിങ്, പാരാമെഡിക്കല്‍ തുടങ്ങി വിവിധ മേഖലകളില്‍ ഒഴിവുകളുണ്ട്. സാങ്കേതിക യോഗ്യതകളും പ്ലസ്ടു, ബിരുദ യോഗ്യതകളുമുള്ളവര്ക്ക് അവസരങ്ങള്‍ ഏറെയുണ്ട്. ആവശ്യമായത്ര ഉദ്യേഗാര്‍ഥികളെ ലഭിച്ചുകഴിഞ്ഞാല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് നിര്‍ത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471 2476713, 0474 2740615.