2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്റെ പ്രചാരണം എ.ഐ.സി.സി സെക്രട്ടറിമാര്‍ ഏകോപിപ്പിക്കും

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ ചുമതലയുള്ള ഐ.ഐ.സി.സി സെക്രട്ടറിമാര്‍ ഏകോപിപ്പിക്കും.
എ.ഐ.സി.സി സെക്രട്ടറിമാരായ പി.വിശ്വനാഥന്‍, പി.വി മോഹന്‍, ഇവാന്‍ ഡിസൂസ എന്നിവര്‍ക്ക് പുതുതായി കേരളത്തിന്റെ ചുമതല നല്‍കിയിരുന്നു. ഇവരോട് നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേരളത്തില്‍ തങ്ങി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്ന നിര്‍ദേശം.ഈ മാസം 27ലെ രാഷ്ട്രീയകാര്യ സമിതിക്കു ശേഷം ഇവര്‍ ജില്ലകളില്‍ പര്യടനം നടത്തും. സംഘടനാ സംവിധാനത്തിന്റെ പോരായ്മകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് എ.ഐ.സി.സിക്ക് സമര്‍പ്പിക്കുകയും ചെയ്യും. അതിനിടെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഘടകകക്ഷി നേതാക്കളുമായി സംസാരിച്ചു. കോണ്‍ഗ്രസിന്റെ സംഘടനാ രംഗത്തുള്ള പോരായ്മകളില്‍ ആശങ്ക വേണ്ടെന്നും കൃത്യമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും നേതാക്കള്‍ക്ക് വേണുഗോപാല്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.