2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നിയമസഭാ തെരഞ്ഞെടുപ്പ്:  എ.ഐ.സി.സി സംഘം വീണ്ടുമെത്തും

 
 
 
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ക്ക് എ.ഐ.സി.സി പ്രതിനിധിസംഘം വീണ്ടും കേരളത്തിലെത്തും. 
ജനുവരി നാലിനാണ് പ്രതിനിധിസംഘമെത്തുക. തിങ്കളാഴ്ച രാവിലെ കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും യോഗം വിളിച്ചിട്ടുണ്ട്. ഉച്ചയ്ക്കു ശേഷം നിയോജകമണ്ഡലങ്ങളുടെ ചുമതലയുള്ള കെ.പി.സി.സി സെക്രട്ടറിമാരെയും നിര്‍വാഹകസമിതി അംഗങ്ങളെയും കാണും. ചൊവ്വാഴ്ച പോഷക സംഘടനകളുടെ പ്രതിനിധികളുമായും ചര്‍ച്ച നടത്തും. 
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ തങ്ങി കെ.പി.സി.സി നേതാക്കളുമായും യു.ഡി.എഫ് ഘടകകക്ഷി നേതാക്കളുമായും ആശയവിനിമയം നടത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.