2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് വേണമെന്ന് കേരളകോണ്‍ഗ്രസ് എം.

തിരുവനന്തപുരം: നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കാന്‍ അനുവദിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം). ഈ ആവശ്യമുന്നയിച്ചുകൊണ്ട് കേരള കോണ്‍ഗ്രസ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് കത്ത് നല്‍കി.

ഈ മാസം 26ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ അനുവദിക്കണമെന്നും ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ സഭയില്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

നിയമസഭാ കക്ഷി സെക്രട്ടറി മോന്‍സ് ജോസഫ് എം.എല്‍.എ, പാര്‍ട്ടി ചീഫ് വിപ്പ് റോഷി അഗസ്റ്റിന്‍ എം.എല്‍.എ എന്നിവരാണ് കത്തില്‍ ഒപ്പ് വച്ചിരിക്കുന്നത്. തീരുമാനം പാര്‍ട്ടിയുടെ ചരല്‍ക്കുന്നില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ എടുത്ത തീരുമാനപ്രകാരമാണ് കത്ത് നല്‍കിയിരിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.