കണ്ണൂർ • നിയമസഭയിൽ കൈയാങ്കളി തുടങ്ങിവച്ചത് യു.ഡി.എഫ് എം.എൽ.എമാരാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. അന്ന് പ്രതിപക്ഷ എം.എൽ.എമാർ വരുമ്പോൾ തന്നെ ഭരണപക്ഷത്തുള്ളവർ പ്രകോപനമുണ്ടാക്കുകയായിരുന്നു. നിയമസഭ ചേരുന്ന തലേദിവസം രാത്രി സഭാ മന്ദിരത്തിൽ തമ്പടിച്ച എൽ.ഡി.എഫ് എം.എൽ.എമാർ സ്പീക്കറുടെ ചേംബറിനു മുന്നിൽ പ്രതിഷേധിക്കുമ്പോഴാണു ഭരണപക്ഷ എം.എൽ.എമാർ പ്രകോപനം സൃഷ്ടിച്ചത്. വി. ശിവൻകുട്ടിയെ തല്ലിവീഴ്ത്തി ബോധം കെടുത്തി.
വനിതാ എം.എൽ.എമാർക്കുനേരെയും അതിക്രമമുണ്ടായി. ഉമ്മൻചാണ്ടി സർക്കാർ നിയമസഭയിലെ യു.ഡി.എഫ് അതിക്രമത്തിന്റെ പലഭാഗങ്ങളും ദൃശ്യങ്ങളിൽനിന്നു മാറ്റിയിരുന്നു.
ഇതിനെതിരെയാണ് പ്രതിപക്ഷ വനിതാ എം.എൽ.എമാർ കോടതിയിൽ പോയത്. പ്രകോപനം സൃഷ്ടിക്കുന്ന നിലപാടായിരുന്നു യു.ഡി.എഫ് അന്ന് സ്വീകരിച്ചത്. ഒന്നാമത്തെ കുറ്റവാളികൾ യു.ഡി.എഫ് എം.എൽ.എമാരും മന്ത്രിമാരുമാണ്. സ്പീക്കറും അന്ന് നിസ്സഹായവസ്ഥ പ്രകടിപ്പിക്കുകയായിരുന്നു. ആരോഗ്യമുണ്ടെങ്കിൽ 26ന് കോടതിയിൽ ഹാജരാകുമെന്നും ഇ.പി ജയരാജൻ പറഞ്ഞു.
Comments are closed for this post.