പാരിസ്: യു.എസ് ഏകപക്ഷീയമായി ഇറാനെതിരേ യു.എന്‍ ഉപരോധം നടപ്പാക്കുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്ന് ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന് എന്നീ യൂറോപ്യന്‍ ശക്തികള്‍(ഇ3) സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. 2018ല്‍ ആണവകരാറില്‍ നിന്നു പുറത്തുപോയ യു.എസിന് ഇറാന് കരാര്‍ ലംഘിച്ചെന്നു പറയാനോ യു.എന്നിന്റെ പേരില്‍ ഉപരോധമേര്പ്പെടുത്താനോ അവകാശമില്ലെന്നാണ് ചൈന, റഷ്യ തുടങ്ങി കരാറിലൊപ്പിട്ട മറ്റു രാജ്യങ്ങള്‍ പറയുന്നത്. യു.എസിന് ഇതിന് അവകാശമില്ലെന്ന് വ്യക്തമാക്കുന്ന കത്ത് ഇ3 രാജ്യങ്ങള്‍ രക്ഷാസമിതിക്ക് അയച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.