2021 December 07 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ബസ് കലുങ്കിലിടിച്ച് നിന്നു; ഒഴിവായത് വന്‍ ദുരന്തം

മറയൂര്‍: 30 യാത്രാക്കാരുമായി മൂന്നാറില്‍ നിന്നും പയസ് നഗറിലേക്ക് വന്ന കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് കലുങ്കില്‍ ഇടിച്ചു നിന്നു.
വന്‍ അപകടം ഒഴിവായത് തലനാരിഴക്കാണ്. എറണാകൂളത്ത് നിന്നും കാന്തല്ലൂരിലേക്ക് വന്നു ബസിന്റെ ലീഫുകള്‍ താങ്ങി നിര്‍ത്തുന്ന സ്പര്‍ച്ച്, മൂന്നാര്‍ – മറയൂര്‍ റോഡില്‍ ചട്ടമൂന്നാര്‍ ഭാഗത്ത് വച്ച ഒടിഞ്ഞതിനെ തുടന്ന് ആടിയുലഞ്ഞ ബസ്സ് കലുങ്കില്‍ പിന്‍ ചക്രങ്ങള്‍ ഉടക്കി നില്‍ക്കുകയായിരുന്നു.
നൂറടിയോളം താഴ്ച്ചയുള്ള തേയില തോട്ടത്തിലേക്ക് വീഴാതെ തലനാരിഴക്കാണ് അപകടം ഒഴിവായത്. ബസ് നീക്കാന്‍ കഴിയാത്തതിനെ തുടന്ന് ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.രാത്രി എട്ടുമണിയോടെയാണ് ബസ് അപകടത്തില്‍പ്പെട്ടത് . ഈ സമയം ചട്ടമൂന്നാര്‍ മറയൂര്‍ കോവില്‍ക്കടവ് പ്രദേശങ്ങളിലെ മുപ്പത് യാത്രക്കരും ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ബസ് തകരാറിലായതിനെ തുടര്‍ന്ന് യാത്രക്കാര്‍ പിന്നാലെ വന്ന വാഹങ്ങളിലും മറ്റും കയറി യാത്ര തുടര്‍ന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.