2020 September 21 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നിയന്ത്രണംവിട്ട് കൊറോണ: ബുധനാഴ്ച മരിച്ചത് 242 പേര്‍


വൈറസ് ബാധിതരുടെ എണ്ണം 60,000 കടന്നു

 

ബെയ്ജിങ്: ചൈനയിലെ ഹുബൈയില്‍ കൊറോണ വൈറസ് (കൊവിഡ്-19) ബാധിച്ച് ബുധനാഴ്ച മാത്രം മരിച്ചത് 242 പേര്‍.
ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1,355 ആയി. വൈറസ് വ്യാപിക്കാന്‍ തുടങ്ങിയശേഷം ആദ്യമായാണ് ഒരുദിവസം ഇത്രയും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
പുതുതായി 14,840 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 60,000 കടന്നു.
മരണനിരക്ക് ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനിടെ ചൈന കൃത്യനിര്‍വഹണത്തില്‍ അലംഭാവം കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി തുടരുകയാണ്.
ഹുബൈ പ്രവിശ്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രൊവിന്‍ഷ്യല്‍ കമ്മിറ്റി സെക്രട്ടറി ജിയാങ് ചോലിയാങിനെ സ്ഥാനത്തു നിന്നു നീക്കി മുന്‍ സെക്രട്ടറിയെ തല്‍സ്ഥാനത്ത് നിയമിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. മറ്റു നിരവധി പ്രാദേശിക ഉദ്യോഗസ്ഥരെയും നീക്കിയിട്ടുണ്ട്.
നേരത്തെ ഹുബൈയിലെ ആരോഗ്യ വിഭാഗം മേധാവി ഴാങ് ജിന്‍, ഡയരക്ടര്‍ ലിയു യിങ്‌സി എന്നിവരെയും സ്ഥാനത്തുനിന്നു നീക്കിയിരുന്നു.
2003ല്‍ സാര്‍സ് പടര്‍ന്നുപിടിച്ചപ്പോള്‍ ബെയ്ജിങ് മേയര്‍ അടക്കമുള്ളവരെ പുറത്താക്കിയിരുന്നു.
കൊവിഡുമായി ബന്ധപ്പെട്ട് ചൈനയില്‍ നിന്നു കൃത്യമായ വിവരങ്ങള്‍ പുറത്തുവരുന്നില്ലെന്ന് വ്യാപക ആക്ഷേപമുണ്ട്.
മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് നാം കാണുന്നതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടിരുന്നു. അതേസമയം രോഗം സ്ഥിരീകരിക്കുന്നതിന് അത്യാധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.