
കൊച്ചി: ഇന്ത്യയിലെ അടിസ്ഥാന ഓഹരി സൂചികയായ നിഫ്റ്റി 50ലെ ഫ്യൂച്ചേഴ്സ് വിലകളുടെ നീക്കം പ്രതിഫലിപ്പിക്കുന്ന പുതിയ സൂചിക പുറത്തിറക്കി. എന്‍.എസ്.ഇ ഗ്രൂപ്പ് കമ്പനിയായ ഇന്ത്യാ ഇന്‍ഡക്സ് സര്‍വിസസ് ആന്‍ഡ് പ്രൊഡക്ട്സ് ലിമിറ്റഡാണ് ഈ പുതിയ സൂചിക അവതരിപ്പിച്ചത്്.
നിഫ്റ്റി 50 ഫ്യൂച്ചേഴ്സിലെ കരാറുകളുടെ പ്രകടനമാണ് ഇതിലുണ്ടാകുകയെന്ന് ഇന്ത്യാ ഇന്‍ഡക്സ് പ്രൊഡക്ട്സ് ആന്‍ഡ് സര്‍വിസസ് ലിമിറ്റഡ് സി.ഇ.ഒ മുകേഷ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. എന്‍.എസ്.ഇ.യുടെ ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സ് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ട്രേഡിങ് നടത്തുന്ന സൂചികയാണ്് നിഫ്റ്റി 50. ഈ സൂചിക കാലാവധിയെത്തുന്നതിന് മൂന്നു ദിവസം മുന്‍പ് ലഭ്യമായ അടുത്ത കരാറിലേക്ക് മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വികസനപാതയില്‍ പങ്കാളികളാകാനുള്ള പുതിയൊരു മാര്‍ഗം കൂടിയാണ് ഈ പുതിയ സൂചിക ലഭ്യമാക്കുന്നത്.
അടിസ്ഥാന മൂല്യം 1000 ആയിരിക്കുന്ന ഈ സൂചികയുടെ അടിസ്ഥാന തീയ്യതി 2015 ഏപ്രില്‍ ഒന്നായിരിക്കും. പ്രൈസ് റിട്ടേണ്‍, ടോട്ടല്‍ റിട്ടേണ്‍ എന്നീ രണ്ടു വിഭാഗങ്ങളാവും ഈ സൂചികയ്ക്ക് ഉണ്ടാകുക. ഇന്ത്യാ ഇന്‍ഡക്സ് സര്‍വിസസ് ആന്‍ഡ് പ്രൊഡക്ട്സ് ലിമിറ്റഡ് പ്രതിദിനാടിസ്ഥാനത്തിലാവും ഈ സൂചിക തയാറാക്കുക.