2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നിതീഷ് കരുണതേടുന്നു; പരിഹസിച്ച് ചിദംബരം

പാറ്റ്‌ന: ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിക്കാനിരിക്കേ, എന്‍.ഡി.എയ്ക്ക് ആശങ്കയെന്നു പരിഹസിച്ച് പ്രതിപക്ഷ നേതാക്കള്‍. ഇതു തന്റെ അവസാന തെരഞ്ഞെടുപ്പാകുമെന്നു കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ പറഞ്ഞതിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം രംഗത്തെത്തി. പരാജയം ഉറപ്പായപ്പോള്‍ നിതീഷ് കരുണ തേടുകയാണെന്നാണ് ചിദംബരം പറഞ്ഞത്.
തന്റെ അവസാന തെരഞ്ഞെടുപ്പാണ് ഇതെന്നു പറയുന്നതിലൂടെ നിതീഷ് ജനങ്ങളുടെ കരുണ തേടുകയാണെന്നും എങ്ങനെയെങ്കിലും വിജയിക്കാനുള്ള ശ്രമമാണെന്നുമായിരുന്നു ചിദംബരത്തിന്റെ വാദം. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഭരണം ലഭിക്കുന്നതിന് നിതീഷ് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിനു മുന്‍പില്‍പോലും കുനിഞ്ഞുനില്‍ക്കുമെന്നു പരിഹസിച്ച് എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാനും നേരത്തെ രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഇതു തന്റെ അവസാന തെരഞ്ഞെടുപ്പാണെന്നു നിതീഷ് പറഞ്ഞത്. ഇതു ചര്‍ച്ചയായതോടെ, വിശദീകരണവുമായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇത് ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തന്റെ അവസാന പൊതുയോഗമാണെന്നാണ് നിതീഷ് ഉദ്ദേശിച്ചതെന്നും വിരമിക്കല്‍ പ്രഖ്യാപനമായിരുന്നില്ല അതെന്നുമായിരുന്നു വിശദീകരണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.