കീവ്
‘നിങ്ങളിപ്പോൾ ടിക് ടോക്കിൽ താരമാണ്. എല്ലാവരും നിങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്’. ഉക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയോട് ആശുപത്രി കിടക്കയിൽ കിടന്ന് റഷ്യൻ മിസൈലാക്രമണത്തിൽ പരുക്കേറ്റ 16കാരി പറഞ്ഞ വാക്കുകളാണിത്. മൂന്നാഴ്ചയിലേറെയായി തുടരുന്ന റഷ്യൻ ആക്രമണത്തിൽ പരുക്കേറ്റവരെ കാണാൻ കീവിലെ ആശുപത്രിയിലെത്തിയതായിരുന്നു സെലൻസ്‌കി. ഇതിനിടെയായിരുന്നു പെൺകുട്ടിയുടെ പ്രതികരണം. ‘അങ്ങനെ നമ്മൾ ടിക് ടോക്കും കീഴടക്കിയല്ലേ’ എന്നായിരുന്നു പ്രസിഡന്റിന്റെ ചിരിച്ചു കൊണ്ടുള്ള മറുപടി.
തലസ്ഥാനമായ കീവിലടക്കം റഷ്യ മിസൈലാക്രമണം ശക്തമാക്കിയതോടെ കുടുംബത്തോടൊപ്പം നാടുവിടുന്നതിനിടെയാണ് 16കാരി കാത്യ വ്ളസെങ്കോയ്ക്ക് റഷ്യൻ ഷെല്ലാക്രമണത്തിൽ പരുക്കേറ്റത്. എട്ടു വയസുള്ള തന്റെ സഹോദരനെ രക്ഷിക്കാൻ കാത്യ സ്വന്തം ശരീരം സുരക്ഷാ കവചമാക്കുകയായിരുന്നു.
Comments are closed for this post.