2021 January 18 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നാഷനല്‍ ഹെല്‍ത്ത്  മിഷനില്‍ 1,603 ഒഴിവുകള്‍

 
 
നാഷനല്‍ ഹെല്‍ത്ത് മിഷന്‍ കേരളയില്‍ മിഡ് ലെവല്‍ സര്‍വിസ് പ്രൊവൈഡേഴ്‌സ് (സ്റ്റാഫ് നഴ്‌സ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 1,603 ഒഴിവുകളാണുള്ളത്. കരാര്‍ നിയമനമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ജനുവരി 8.
 
ഒഴിവുകള്‍ ജില്ലാ
അടിസ്ഥാനത്തില്‍
 
തിരുവനന്തപുരം – 125, കൊല്ലം – 107, പത്തനംതിട്ട – 76, ആലപ്പുഴ – 111, കോട്ടയം – 102, ഇടുക്കി – 85, എറണാകുളം – 126, തൃശൂര്‍ – 142, പാലക്കാട് – 133, മലപ്പുറം – 166, കോഴിക്കോട് – 109, വയനാട് – 121, കണ്ണൂര്‍ – 143, കാസര്‍കോട് – 57.
യോഗ്യത: ബി.എസ്.സി. നഴ്‌സിങ് ജി.എന്‍.എം, ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 40 വയസ്. പ്രായം, പ്രവൃത്തിപരിചയം എന്നിവ 2020 ഡിസംബര്‍ ഒന്ന് അടിസ്ഥാനമാക്കിയാണ് പരിഗണിക്കുക. നാലുമാസത്തെ പരിശീലനമുണ്ടായിരിക്കും.
ശമ്പളം:പരിശീലനകാലയളവില്‍ 17,000 രൂപ. അതിനുശേഷം ട്രാവലിങ് അലവന്‍സായി 1,000 രൂപ അധികമായി ലഭിക്കും.
ഒഴിവുകള്‍ നികത്തുന്നതിനായി പ്രത്യേകം റാങ്ക് പട്ടിക തയാറാക്കും. ഇനിവരുന്ന ഒഴിവുകളില്‍ റാങ്ക് പട്ടികയില്‍ നിന്നാകും നിയമനം നടത്തുക.
വിശദവിവരങ്ങള്‍ക്ക് www.cmdkerala.net.
ഈ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ അയയ്‌ക്കേണ്ടത്. അപേക്ഷാഫീസ്: 325 രൂപ (ബാങ്കിങ് നിരക്ക് പ്രത്യേകമായുണ്ടാകും). ഒരാള്‍ക്ക് ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ. 
ജില്ലാടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുക. യോഗ്യത, പ്രവൃത്തിപരിചയം, അഭിമുഖത്തിലെ പ്രകടനം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും നിയമനം. 
 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.