
കുട്ടനാട് : പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 4 മണ്ഡലങ്ങളിലെ വിജയിയെ പ്രവചിച്ച് മാന്ത്രിക പെട്ടിയില്‍ നിക്ഷേപിച്ചു മാന്ത്രികന് മനു മങ്കൊമ്പ്. മാവേലിക്കര, ആലപ്പുഴ, തിരുവനന്തപുരം, വയനാട് മണ്ഡലങ്ങളിലെ പ്രവചനമാണു മനു നടത്തിയിരിക്കുന്നത്.
4 മണ്ഡലങ്ങളില്‍ നിന്നു ജയിക്കുന്ന സ്ഥാനാര്‍ഥികളുടെ പേര്, ഭൂരിപക്ഷം, പരാജിതരുടെവോട്ട് തുടങ്ങിയ കാര്യങ്ങളും കൂടാതെ വോട്ടെണ്ണലിനുശേഷം പ്രമുഖ പത്രങ്ങളില്‍ അടുത്ത ദിവസം വരുന്ന തലക്കെട്ട് എന്നിവ കുറിച്ച മുദ്രപത്രമാണു മാന്ത്രിക പെട്ടിയില്‍ നിക്ഷേപിച്ചിരിക്കുന്നത്. ബിജെപി കുട്ടനാട് നിയോജക മണ്ഡലം പ്രസിഡന്റ് ഡി.പ്രസന്നകുമാര്‍, കോണ്‍ഗ്രസ് ചമ്പക്കുളം മണ്ഡലം പ്രസിഡന്റ് തങ്കച്ചന് കൂലിപ്പുരയ്ക്കല്‍, സിപിഎം ചമ്പക്കുളം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.ശ്രീകുമാര്‍, കുട്ടനാട് പ്രസ് ക്ലബ്ബ് സെക്രട്ടറി ജോമോന് കാവാലം എന്നിവരുടെ കൈവശമാണു 4 പെട്ടിയിലാക്കി മുദ്രവെച്ച പെട്ടിയുടെ താക്കോല്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്. പ്രവചിച്ച 2 മുദ്രപത്രങ്ങളിലും 3 രാഷ്ട്രീയ കക്ഷി നേതാക്കളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും 2 നാട്ടുകാരുടെയും ഒപ്പ് പതിപ്പിച്ചാണു പെട്ടി മുദ്രവെച്ചിരിക്കുന്നത്. 4 പൂട്ടിട്ട് പൂട്ടിയ പെട്ടി ബ്ലോക്ക് പഞ്ചായത്തംഗം ബി.ഉല്ലാസ് കൃഷ്ണന്, ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് കെ.പിസുകുമാരന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ മങ്കൊമ്പ് തെക്കേക്കരയിലെ പെട്രോള്‍ പമ്പില്‍ ഇരുമ്പ് തൂണില്‍ ബന്ധിച്ചു സിസി ടിവി നിരീക്ഷണത്തില്‍ സംരക്ഷിച്ചിരിക്കുകയാണ്.
മെയ് മാസം വോട്ടെണ്ണലിനുശേഷം പമ്പിനു സമീപത്തു മാജിക്ക്പെട്ടി തുറക്കുന്നതായിരിക്കും. പ്രവചനം കൃത്യമായാല്‍ ജയിക്കുന്ന സ്ഥാനാര്‍ഥികള്‍ 4 കാര്യങ്ങള്‍ നാടിനു വേണ്ടി ചെയ്തു തരുവാന്‍ ശ്രമിക്കണെമെന്നാണു 26 വര്‍ഷമായി മാജിക് കലയുമായി മുന്നോട്ടു പോകുന്ന മനു മങ്കൊമ്പ് ആവശ്യപ്പെടുന്നത്