2020 October 20 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നാലാം പ്ലാറ്റ്‌ഫോമും ഏപ്രണും കടലാസില്‍

കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ സബ്‌വേയും എസ്‌കലേറ്ററും അന്തിമഘട്ടത്തിലായെങ്കിലും അടിയന്തരമായി വേണ്ട നാലാം പ്ലാറ്റ്‌ഫോമും ഏപ്രണും ഇപ്പോഴും കടലാസില്‍ തന്നെ. നാലാം പ്ലാറ്റ്‌ഫോമില്ലാതെ സബ്‌വേ നിര്‍മിക്കുന്നതു കൊണ്ട് പ്രയോജനമുണ്ടാവില്ലെന്ന് നേരത്തേ തന്നെ ആരോപണമുയര്‍ന്നിരുന്നു. റെയില്‍പാളത്തിലെ മനുഷ്യവിസര്‍ജ്യങ്ങള്‍ ശാസ്ത്രീയമായി ഒഴിവാക്കുന്നതിനായാണ് ഏപ്രണ്‍ സ്ഥാപിക്കണമെന്ന് വിവിധ സംഘടനകളും ജീവനക്കാരും ആവശ്യപ്പെട്ടത്. സ്റ്റേഷനില്‍ വാഹനങ്ങളെ നിയന്ത്രിക്കുന്നതിനായി ഡിവൈഡറും ലാന്‍ഡ്‌സ്‌കേപ്പും പൂന്തോട്ടവും ഒരുക്കുന്നതും പദ്ധതിയുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിലും അധികൃതര്‍ നിസംഗത തുടരുകയാണ്.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.