2020 September 21 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നായ കുറുകേ ചാടി; നിയന്ത്രണംവിട്ട കാര്‍ വൈദ്യുത പോസ്റ്റിലിടിച്ചു

 

കല്ലമ്പലം: കുറുകെ ചാടിയ തെരുവ് നായയെ രക്ഷിക്കാന്‍ ശ്രമിക്കവേ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് ഡ്രൈവര്‍ക്ക് പരുക്കേറ്റു.
നാവായിക്കുളം ഡീസന്റ്മുക്ക് വിളയില്‍ വീട്ടില്‍ വിജിന്‍(33) ആണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ഡീസന്റ്മുക്കിലായിരുന്നു സംഭവം. നായയെ രക്ഷിക്കാനായി പെട്ടെന്ന് ബ്രേക്ക് ചെയ്യവേ നിയന്ത്രണംവിട്ട മാരുതി കാര്‍ പോസ്റ്റിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് ഒടിഞ്ഞു തൂങ്ങി. ഓടികൂടിയ നാട്ടുകാരാണ് കാറിലുണ്ടായിരുന്ന വിജിനെയും സുഹൃത്ത് നിഷാദിനെയുംപുറത്തെടുത്തത്. താടിയെല്ലിന് പരുക്കേറ്റ വിജിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.