
വാഷിങ്ടണ്‍: ജൂണ്‍ 21 മുതല്‍ ചൈനയിലെ യൂലിനില്‍ നടക്കാനിരിക്കുന്ന നായയിറച്ചി മേള നിര്‍ത്തിവയ്ക്കണമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രമേയം. വര്‍ഷംതോറും നടക്കുന്ന നായയിറച്ചി വില്പനയും അതിന്റെ മേളയും നിര്‍ത്തിവയ്ക്കണമെന്നാണ് പ്രമേയത്തില്‍ ചൈനയോട് ആവശ്യപ്പെടുന്നത്. ഈ മേള നായയോടു കാണിക്കുന്ന ക്രൂരതയാണെന്നും പ്രമേയം ആരോപിക്കുന്നു. ഒട്ടേറെ നായകളെ ഇത്തരത്തില്‍ കശാപ്പ് ചെയ്തു വില്പന നടത്തുന്നതു ക്രൂരതയാണെന്നും അതിനായി മേളകള്‍ സംഘടിപ്പിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നും പ്രമേയം അവതരിപ്പിച്ച അംഗം ആല്‍സി ഹാസ്റ്റിങ്സ് ആവശ്യപ്പെട്ടു.
Comments are closed for this post.