
കഴിഞ്ഞ ലക്കത്തിലെ ‘മുറിവേറ്റവരുടെ ഉയിര്‍പ്പ് ‘ അവസരോചിതമായി. ലൈംഗിക പീഡനങ്ങള്‍ക്കിരയായി ശാരീരികവും മാനസികവുമായ തളര്‍ച്ച നേരിടുന്നവരെ സാധാരണ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ നടത്തിയ ശ്രമങ്ങളാണ് നാദിയ മുറാദിനെയും ഡെന്നിസ് മുക്വേഗിനെയും നൊബേല്‍ സമ്മാനജേതാക്കളാക്കിയത്. ഐ.എസ് ഭീകരവാദികളുടെ ലൈംഗിക അടിമയായി കൊടിയ പീഡനങ്ങളേറ്റുവാങ്ങിയ നാദിയ എന്ന ആ യസീദി പെണ്‍കുട്ടി സദാചാര ലോകത്തിന്റെ കണ്‍വെട്ടത്തുനിന്ന് അവയെ മറച്ചുപിടിച്ചു സ്വയം ഉള്‍വലിഞ്ഞു പരിശുദ്ധി നടിക്കാതെ തനിക്കുണ്ടായ ലൈംഗിക ദാരുണാനുഭവങ്ങളെ പച്ചയായി വിളിച്ചുപറഞ്ഞു മറ്റുള്ളവര്‍ക്കു വേണ്ടി പോരാട്ടത്തിന്റെ പാത തീര്ക്കുന്നുവെന്നതാണു ശ്രദ്ധേയം. ലൈംഗിക കൈയേറ്റങ്ങള്ക്കിരയായവരെ ചികിത്സിക്കാന്‍ ജീവിതം ഉഴിഞ്ഞുവച്ച മുക്വേഗും പച്ച മനുഷ്യനെയാണ് അടയാളപ്പെടുത്തുന്നത്. ലേഖകനും ഞായര്പ്രഭാതത്തിനും അഭിനന്ദനങ്ങള്‍.