
നാദാപുരം: മേഖലയിലെ വിവിധസ്ഥലങ്ങളിലായി ഇന്നലെ ഏഴുപേര്‍ക്ക് നായയുടെ കടിയേറ്റു. നരിപ്പറ്റയിലെ കൂമുള്ള പറമ്പത്ത് ജാനു (61), വളയത്തെ വയലില്‍ ഗിരീഷ് (30), കടമേരിയിലെ കക്കംവെള്ളി സുരേഷ് (30), വിഷ്ണുമംഗലം ചോയിമഠത്തില്‍ സത്യന് (40), തൂണേരിയിലെ എം.പി രജിത് കുമാര്‍ (20), ഇയ്യങ്കോട്ടെ മുണ്ടുള്ളതില് മിസ്നാദ് (20), വിലാതപുരത്തെ കാര്യംമാക്കൂല് ആയിഷ (38) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.
ഇവര്‍ നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.