
ബി.ജെ.പി നേതാക്കളുടെ, പ്രത്യേകിച്ച് പാര്‍ട്ടി പ്രസിഡന്റ് അമിത്ഷായുടെ ചാണക്യ തന്ത്രത്തെക്കുറിച്ച് പറഞ്ഞാലും പറഞ്ഞാലും മതിയാവില്ല ചില മാധ്യമങ്ങള്‍ക്ക്. അമിത്ഷാ നോക്കിയാല്‍, വിരലനക്കിയാല്, ഇടപെട്ടാല്‍ എതിര്‍പക്ഷം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയും എന്നാണ് പാണന്മാര് പാടിക്കൊണ്ടിരിക്കാറ്. കര്‍ണാടകയില്‍ ആ വീരവാദങ്ങളെല്ലാം തകര്‍ന്ന് തരിപ്പണമായി.
വാസ്തവത്തില്‍ ഗോവയിലും മണിപ്പൂരിലുമൊന്നും ബി.ജെ.പി വിജയിക്കില്ലായിരുന്നു. അവരുടെ തന്ത്രമല്ല, കോണ്‍ഗ്രസിന്റെ പിടിപ്പുകേടാണ് യഥാര്‍ഥത്തില്‍ അവിടങ്ങളില്‍ ബി.ജെ.പി മന്ത്രിസഭകളെ അധികാരത്തിലേറ്റിയത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഉണര്‍ന്നുപ്രവര്‍ത്തിച്ചു. ജനതാദളും അവസരത്തിനൊത്ത് ഉയര്‍ന്നു. അതിന്റെ ഫലം കിട്ടുകയും ചെയ്തു.
നരേന്ദ്രമോദിയുടേയും അമിത്ഷായുടേയും യെദ്യൂരപ്പയുടേയും ബെല്ലാരി റെഡ്ഡിയുടേയും സ്തുതിപാടകരാണ് യഥാര്‍ഥത്തില്‍ തോറ്റത്. അവര്‍ ഇപ്പോഴും പിന്മാറിയിട്ടില്ല. ആര്.എസ്.എസിന്റെ മുഖം രക്ഷിക്കാനാണ് പുതിയ ശ്രമം. നാണക്കേടില്‍നിന്ന് ആര്.എസ്.എസ് എങ്ങനെയെങ്കിലും രക്ഷപ്പെടുത്തിയെടുക്കണമല്ലോ.
എം.ബാലനാരായണന്‍
കൊയിലാണ്ടി