2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

നരേന്ദ്ര മോദി ഒരു പ്രതിഭാസമെന്ന് ഉപരാഷ്ട്രപതി

ന്യൂഡൽഹി
പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു പ്രതിഭാസമാണെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. മോദിയുടെ 20 വർഷത്തെ രാഷ്ട്രീയ ജീവിതത്തെ കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വപ്‌നങ്ങൾ എങ്ങനെ യാഥാർഥ്യമാക്കാമെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത നേതാവാണ് മോദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദിയെ കുറിച്ച് വിശകലനം ചെയ്ത എഴുത്തുകാരെയും അദ്ദേഹം പ്രകീർത്തിച്ചു. ആധുനിക ഇന്ത്യയുടെ ഉരുക്കു നേതാവാണ് മോദിയെന്നും വെങ്കയ്യ നായിഡു കൂട്ടിച്ചേർത്തു.
ജനങ്ങൾക്ക് വേണ്ടി നല്ല തീരുമാനമാണ് മോദി എടുക്കാറുള്ളതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പുസ്തകം രാഷ്ട്രീയക്കാർക്ക് ഗീതയ്ക്ക് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ചടങ്ങിൽ പങ്കെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.